കേരള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Date:

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ക്ക് സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ പുരസ്‌ക്കാരം രണ്ടു പേര്‍ക്കും കേരള ശ്രീ പുരസ്‌ക്കാരം അഞ്ച് പേര്‍ക്കുമാണു നല്‍കുന്നത്.

കേരള പുരസ്‌കാരങ്ങള്‍ക്കു വ്യക്തികള്‍ക്ക് നേരിട്ട് നാമനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാം. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഓരോ വിഭാഗത്തില്‍ നിന്നും ഒന്നു വീതം പരമാവധി മൂന്നു നാമനിര്‍ദ്ദേശങ്ങള്‍ മാത്രം സമര്‍പ്പിക്കാം. കേരള പുരസ്‌ക്കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നതല്ല.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവാര്‍ഡിന് അര്‍ഹരല്ല. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുരസ്‌ക്കാരത്തിനായി പരിഗണിക്കും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി നാമനിര്‍ദ്ദേശത്തിനായി വ്യക്തിപരമായി ശിപാര്‍ശ നല്‍കിയിട്ടില്ല എന്ന സാക്ഷ്യപത്രം നാമനിര്‍ദേശം നല്‍കിയ വ്യക്തിയോ സംഘടനയോ നല്‍കണം.

പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്. 2022 ലെ കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കുന്ന പുരസ്‌കാരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ജൂണ്‍ 30 വരെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പുരസ്‌ക്കാരത്തിന് പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2518531, 0471- 2518223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന...

അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ

പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്....

പാലാ ജൂബിലിടൂവീലര്‍ ഫാന്‍സിഡ്രസ്മത്സരം ഡിസം. 7 ന്

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന...

മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം; ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം

വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ്...