കര്‍ഷകരാണ് യഥാര്‍ത്ഥ സെലിബ്രിറ്റികള്‍- മന്ത്രി പി പ്രസാദ്

spot_img

Date:

കര്‍ഷകരാണ് നാടിന്‍റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് കൃഷി നടത്തുന്നത് മാതൃകപരമാണ്

ആലപ്പുഴ: കര്‍ഷകരാണ് നാടിന്‍റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങളും കൃഷിയിലേക്ക് എന്നത് കേവലം പദ്ധതിയുടെ പേരു മാത്രമായി കാണാതെ ഓരോ കുടുംബത്തിന്‍റെയും മുദ്രാവാക്യമായി മാറണം. സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് കൃഷി നടത്തുന്നത് മാതൃകപരമാണ്.
നാം ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടിയാണ്. എന്നാല്‍ ഇന്നത്തെ പല ഭക്ഷണങ്ങളും രോഗങ്ങള്‍ക്കും മരണത്തിനുമാണ് ഇടയാക്കുന്നത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലൂടെ ഈ ദുരവസ്ഥയെ മറികടക്കാന്‍ കഴിയും- മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മുഖ്യഥിതിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൈ വിതരണോദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകനായ പുഷ്പാംഗദന്‍ കൈതവളപ്പിലിനെ
ചടങ്ങില്‍ ആദരിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശീരേഖ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.രമാദേവി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, കെ.പി.സി.എം. മങ്കൊമ്പ് പ്രൊജക്റ്റ് ഡയറക്ടര്‍ പ്രിയ കെ. നായര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ടി. സജി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജൂലി ലൂക്ക്, വാര്‍ഡ് കൗണ്‍സിലര്‍ എ.എസ് കവിത, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍ സരിത എസ്. നായര്‍ ക്ലാസ് നയിച്ചു.
.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related