ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ആപ്പിൾ വരുന്നത് കൈനിറയെ തൊഴിലവസരങ്ങളുമായി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്ത് ഏകദേശം 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആപ്പിളിന്റെ വരവ് സഹായിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രണ്ട് ലക്ഷത്തോളം പേർക്ക് ആപ്പിളിൽ നേരിട്ട് ജോലി ചെയ്യാനും അവസരം ലഭിക്കും. . ഇതിൽ 70 ശതമാനത്തിലധികം സ്ത്രീകളായിരിക്കും. ആപ്പിൾ നേരിട്ടും, ആപ്പിളിന് സേവനമെത്തിക്കുന്ന കമ്പനികളിലൂടെയുമായിരിക്കും ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ചൈനയിലെ ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് എത്രയും വേഗം കുറച്ചുകൊണ്ടുവരാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. അതോടൊപ്പം ഇന്ത്യയിൽ പരമാവധി ഉൽപ്പാദനം നടത്താനും കമ്പനി ആഗ്രഹിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision