പി വി അന്‍വര്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഒരു തരത്തിലും യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ കഴിഞ്ഞ ദിവസം
പറഞ്ഞത് സാമാന്യ മര്യാദ ലംഘിക്കുന്ന വാക്കുകള്‍ ആണെന്നും ഇപ്പോള്‍ യുഡിഎഫിനെ സംബന്ധിച്ച് അന്‍വര്‍ അടഞ്ഞ അധ്യായമായി മാറിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍പ് മത്സരിച്ച അന്‍വര്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത്
ബാധിക്കുക എല്‍ഡിഎഫിനെ ആയിരിക്കും. വോട്ടര്‍പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാമല്ലോ എന്നും അന്‍വര്‍ മത്സരിക്കട്ടേയെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.