ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം. പാലാ രൂപത
പാലാ : മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾ കണക്കിലെടുത്ത് ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. ജാഗ്രത സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന മഹാ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഡ്രഗ് ഫ്രീ യൂത്ത്’ ന് തുടക്കമായി.
കൗൺസിലിംഗ്, ബോധവൽക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാ – കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർദിവസങ്ങളിൽ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ മുന്നറിയിപ്പ് ഒരു പ്രവാചക ശബ്ദമായിരുന്നു എന്നും സമൂഹം മുഴുവൻ ഈ പ്രശ്നത്തിനെതിരെ ഒന്നിച്ചു നിന്ന് പോരാടണമെന്നും യോഗം ആഹ്വാനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എസ്.എം.വൈ.എം. – കെ.സി.വൈ.എം.
പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ ചൊല്ലിക്കൊടുത്തു. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡന്റ് ബിൽനാ സിബി, ജോസഫ് തോമസ്, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി. , ബെന്നിസൺ സണ്ണി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.