മണിയംകുന്ന്:-മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ലഹരിയുടെ ദൂഷ്യഫലങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കൈയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ റാലിയിൽ അണിചേർന്നു. സ്വഭവനങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം തിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരി എന്ന മഹാ വിപത്തിനെതിരെ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും ലഹരിക്കെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രവർത്തനം നടത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
മിഠായി പോലുള്ള ലഹരി വസ്തുക്കൾ കുട്ടികൾ ഉപയോഗിക്കരുതെന്നും,പരിചിതമില്ലാത്ത വ്യക്തികൾ നൽകുന്ന മധുരപലഹാരങ്ങൾ വാങ്ങി കഴിക്കരുതെന്നും സന്ദേശത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജു ജോസഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.