ലഹരി വിരുദ്ധ ക്യാമ്പയിനുമായി എസ് എം വൈ എം കുറവിലങ്ങാട്

Date:

കുറവിലങ്ങാട് : എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് ജോർജ് വയലാ പള്ളിയിൽ ചേർന്ന ഉണർവ് ലഹരി വിരുദ്ധ ക്യാമ്പയിൻ വികാരി റവ ഫാ ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.എസ്. ഡബ്ലിയു. എസ് രൂപത ഡയറക്ടർ ഫാ തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് കുറവിലങ്ങാട് എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ദീപേഷ് എ എസ് സെമിനാർ നയിച്ചു. തുടർന്ന് വയലാ പള്ളിയിൽ നിന്നും വയലാ ജംഗ്ഷനിലേക്ക് യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ കൂടെ സഹകരണത്തോടെ നടത്തപ്പെട്ട ഈ പരിപാടിയിൽ എസ് എം വൈ എം മേഖല പ്രസിഡന്റ്‌ എബി അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ ജോസഫ് ആലനിക്കൽ, യൂണിറ്റ് ഡയറക്ടർ ഫാ തോമസ് പേഴുംകാട്ടിൽ, ജനറൽ സെക്രട്ടറി ഏബൽ സോനു എന്നിവർ പ്രസംഗിച്ചു. 150 യുവജനങ്ങൾ പങ്കെടുത്ത ഈ പരിപാടി വൈകുന്നേരം 4.30 ന് റാലിയോടെ സമാപിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...