ലഹരിക്ക് എതിരെ പോരാട്ടവുമായി കുട്ടികൾ

Date:

പാലാ: കുട്ടികളെ കീഴ്പ്പെടുത്താൻ ലഹരി മാഫിയ ഇറങ്ങിത്തിരിക്കുമ്പോൾ ലഹരി മാഫിയയെ കീഴ്പ്പെടുത്താൻ കുട്ടികൾ ഇറങ്ങിത്തിരിക്കുന്നത് സമൂഹത്തിന് ആശ്വാസകരമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത ടീച്ചേഴ്സ് ഗിൽഡ് കുട്ടികൾക്ക് നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞാ കാർഡിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമൂഹത്തെ ശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കുട്ടികളോട് സഹകരിക്കാൻ അധ്യാപകർക്കും നീതിബോധമുള്ള സമൂഹത്തിനും കടമയുണ്ടെന്ന് ബിഷപ് പറഞ്ഞു.ലഹരി വിരുദ്ധ പ്രതിജ്ഞാ കാർഡിൽ ഓരോ കുട്ടിയും ലഹരിഉപയോഗിക്കുകയില്ല എന്നും അതിനെതിരെ പോരാടുമെന്നും പ്രതിജ്ഞ ചെയ്ത് ഒപ്പു വയ്ക്കുന്നു. അതോടൊപ്പം തന്റെ പരിചയത്തിലുള്ള പത്ത് പേരെയും ഈ കാർഡിൽ ഒപ്പു വയ്പ്പിച്ച് പങ്കാളികളാക്കുന്നു. രൂപതയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 50000 കുട്ടികളാണ് ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. 5 ലക്ഷം ആളുകളെ ലഹരിയുടെ ദോഷവശങ്ങളെറ്റി ബോധ്യപ്പെടുത്തി അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം.

അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഫാ.ജോൺ കണ്ണന്താനം, അഡാർട്ട് ഡയറക്ടർ ഫാ.വിൻസൻറ് മൂങ്ങാമാക്കൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡൻറ് ജോബി കുളത്തറ, സിബി തോട്ടക്കര എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...