ഫെബ്രുവരി 20ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും. മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി സഹകാർമികനാകും. തുടർന്ന് തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് എൻഎസ്എസ് വനിതാ യൂണിയൻ പ്രസിഡൻറ് ബിജി മനോജ് നിർവഹിക്കും.
ഉത്സവ ദിവസങ്ങളിൽ പതിവ് ചടങ്ങുകൾക്ക് പുറമെ ഉത്സവബലി, ഉത്സവ ബലിദർശനം, വലിയ കാണിക്ക, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. തിരുവരങ്ങിൽ വിവിധ ദിവസങ്ങളിലായി തിരുവാതിര, ശാസ്ത്രീയ നൃത്ത സന്ധ്യ, നാടൻപാട്ടും ദൃശ്യാവിഷ്കാരവും, മേജർ സെറ്റ് കഥകളി, ഭരതനാട്യം, സ്റ്റേജ് ഡ്രാമ, ഭജന എന്നിവ നടക്കും.
ഏഴാം ഉത്സവ ദിവസമായ മഹാശിവരാത്രി ദിനത്തിൽ വൈകിട്ട് 5 30 മുതൽ സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചവാദ്യം, വേലകളി എന്നിവ നടക്കും. രാത്രി ഏഴിന് സമൂഹ സൈനപ്രദക്ഷിണം നടക്കും. രാത്രി 12ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ് , വരവേൽപ്പ് , വലിയ കാണിക്ക എന്ന് നടക്കും. ഫെബ്രുവരി 27ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട് , 6 30ന് ക്ഷേത്രക്കടവിൽ ആറാട്ട്, ഏഴിന് ക്ഷേത്രം മൈതാനത്ത് ആറാട്ട് എതിരേൽപ്പ്. എതിരേൽപ്പ് ചടങ്ങിന് തൃപ്പൂണിത്തറ ആറിൽ വി മഹേഷിന്റെ പ്രമാണത്തിൽ മേജർ സെറ്റ് മേളം അവതരിപ്പിക്കും. തുടർന്ന് ആറാട്ട് സദ്യ കൊടിയിറക്ക് 25 കലശം എന്നിവയോടെ ഉത്സവ ആഘോഷങ്ങൾ സമാപിക്കും.