ഇക്കഴിഞ്ഞ മാർച്ച് 23 ഞായറാഴ്ച സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി. ഒവേരി അതിരൂപതാംഗമായ ഫാ. ജോൺ ഉബേച്ചുവിനു മോചനം ലഭിച്ചതായി മാർച്ച് 26ന് ചാൻസലറും അതിരൂപതയുടെ സെക്രട്ടറിയുമായ ഫാ. പാട്രിക് സി. എംബാര മാധ്യമങ്ങളെ അറിയിച്ചു.
ഇസോംബെയിലെ ഹോളി ഫാമിലി കത്തോലിക്ക ഇടവക വികാരിയാണ് ഫാ. ജോൺ. ഞായറാഴ്ച വൈകുന്നേരം, വൈദികരുടെ വാർഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിനിടെ തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഒഗുട്ട ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജെമെക്വുരു റോഡിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.