ട്രേഡ് യൂണിയനുകൾക്കും ക്ഷണം
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കൂടാതെ, സി.ഐ.ടി.യു. ഐ.എൻ.ടി.യു.സി. സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആശമാരുടെ രാപകൽ സമരം 53 ദിവസവും, നിരാഹാര സമരം 15 ദിവസത്തിലേക്കും കടന്നു.