എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടുമൊരു ഹൃദയ ശസ്ത്രക്രിയ. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നത്.
അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവയ്ക്കുക. വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലെത്തിയ പതിമൂന്നുകാരിയെ ലിസ്സി ആശുപത്രിയിലേക്ക് കൊണ്ടുപോയി.