കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ
കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി
പ്രാപിച്ചു. 363 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്.കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.