മണിയുംകുന്ന് സെന്റ് ജോസഫ് യുപി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ പാലാ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാദർ ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

സ്കൂളിന് കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ, കെഎസ്എഫ്ഇ എംഡി ഡോക്ടർ സനൽ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ഹെഡ്മിസ്ട്രസ്സ് സി.സൗമ്യ, വാർഡ് മെമ്പർ ഉഷാകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസമ്മ സണ്ണി, പി ടി എ പ്രസിഡന്റ് സിറിയക് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
