ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി രാജ്യത്തെത്തിയത്. ശനിയാഴ്ച ഒന്തിജീവയിൽവെച്ചായിരുന്നു മെത്രാഭിഷേക കർമ്മം.
പരമ്പരാഗത വസ്ത്രം ധരിച്ച സന്യാസിനികളും മറ്റും പാട്ടും നൃത്തവും കരഘോഷവുമായാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കു വരവേല്‍പ്പ് നല്‍കിയത്. വെള്ളിയാഴ്ച ലുവാണ്ടയിൽ എത്തിയ കർദ്ദിനാൾ പരോളിൻ പ്രാദേശിക സഭയുടെയും അങ്കോളയുടെ സർക്കാരിൻറെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പയുടെ ആശംസ അറിയിക്കുകയും ചെയ്തു. പാപ്പയുടെ അംഗോള സന്ദർശനത്തെക്കുറിച്ച് കർദ്ദിനാൾ പരോളിനോട് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് പാപ്പ അത് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.നാട്ടിൽ നിന്നുള്ള ആദ്യത്തെ അപ്പസ്തോലിക് നൂൺഷ്യോയുടെ സ്ഥാനാരോഹണത്തിൽ അംഗോളൻ സഭയോടൊപ്പം താനും സന്തോഷിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision