വിവിധ ചികിത്സാപദ്ധതികൾ അവതരിപ്പിച്ചു
സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ സ്വകാര്യ ആശുപത്രിയായ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം. കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റ ഐ.പി.എസ്. ഉദ്ഘാടനം നിർവ്വഹിച്ചു.
ആധുനിക നേത്രചികിത്സ തേടി അങ്കമാലിയിൽ എത്തുന്നവർക്ക് കൊച്ചി മെട്രോയുടെ വികസനം ഭാവിയിൽ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹംവ്യക്തമാക്കി.