എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് ദാരുണാന്ത്യം. അങ്കമാലി ഫിസാറ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. അങ്കമാലി ടെല്‍കിന് മുന്‍വശത്ത് വച്ചാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് അനുരഞ്ജ്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision