spot_img

പാലാ അൽഫോൻസാ കോളേജിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു.

spot_img

Date:

പാലാ: അൽഫോൻസാ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ -ICAMF 2025 ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അൽഫോൻസാ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് പൂർവ്വ വിദ്യാർത്ഥിനി, എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

മധ്യതിരുവിതാംകൂറിലെ വനിതകൾക്ക് വിദ്യാഭ്യാസത്തിലൂടെ ആത്മധൈര്യം നൽകുക എന്ന സ്ഥാപക പിതാവായ മാർ.സെബാസ്റ്റ്യൻ വയലിലിന്റെ സ്വപ്നം അൽഫോൻസാ കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നൂറ് ശതമാനവും സാക്ഷാത്കരിക്കുന്നുണ്ടെന്നത് അഭിമാനകരമായ വസ്തുതയാണെന്ന് കോളേജ് മാനേജർ അഭിപ്രായപ്പെട്ടു.

മനോധൈര്യവും ആത്മവിശ്വാസവും ഉള്ള പെൺകുട്ടികളെ വാർത്തെടുക്കുന്നതിൽ അൽഫോൻസാ കോളേജിനുള്ള പങ്ക് വളരെ വലുതാണെന്നും, തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത് ഈ കലാലയം ആണെന്നും ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ അനുസ്മരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ വനിതാ പൈലറ്റ് ബാച്ചിലേക്കുള്ള തൻ്റെ യാത്രയിൽ ഫിസിക്സ് ബിരുദം തനിക്ക് ഏറെ കരുത്തേകി എന്നും ബിന്ദു സെബാസ്റ്റ്യൻ ഓർമിച്ചു.
ആഗോള ശാസ്ത്ര വളർച്ചയിൽ മെറ്റീരിയൽ സയൻസ് വഹിക്കുന്ന പങ്കിനെ ശാസ്ത്ര ലോകവും അതിൻ്റെ സാധ്യതകളും ഉറ്റു നോക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്ന, എം.ജി യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് നാനോ സയൻസ് പ്രൊ. ഡോ. എം. അനന്തരാമൻ സൂചിപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഫിസിക്സ് വിഭാഗം മേധാവി ഡോ. വിജുത സണ്ണി, ICAMF 2025 കൺവീനർ രേഖ മാത്യു എന്നിവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related