കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ” അമൂല്യം ജീവിതം – അരുത് ലഹരി” എന്ന ഗ്രന്ഥം കെ.സി ബി സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി,
കെ സി ബി സി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവിന് നല്കി പ്രകാശനം ചെയ്തു. കെ സി ബി സി സംസ്ഥാന തല ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പാലാരിവട്ടം പി.ഓ.സി യിൽ നടന്ന സജീവം വേദിയാലാണ് പ്രകാശനം നടന്നത്. ബിഷപ്പ് ഡോ ജോസഫ് മാർ തോമസ്, ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി, റവ ഡോ. പോൾ മൂഞ്ഞേലി, ഫാ.ജേക്കബ് മാവുങ്കൽ, ഫാ ജോൺ അരീക്കൽ, റവ ഡോ ജോളി പുത്തൻ പുര, ജെസി ജെയിസ് , ഫാ.ടോണി കോഴി മണ്ണിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഫോട്ടോ മാറ്റർ :
കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ” അമൂല്യം ജീവിതം – അരുത് ലഹരി” എന്ന പുസ്തകം കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെ.സി ബി സി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവിന് നല്കി പ്രകാശനം ചെയ്യുന്നു. കെ.സി ബി സി സെക്രട്ടറി ജനറാൾ ബിഷപ് ഡോ.ജോസഫ് മാർ തോമസ്, ഡപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് ജി പാലക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ ഡയറക്ടർ റവ.ഡോ പോൾ മൂഞ്ഞേലി, മദ്യ വിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ ജോൺ അരീക്കൽ തുടങ്ങിയവർ സമീപം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular