കൊച്ചി : കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ് സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവ്വീസസ് നടത്തിയ അമ്മ വിളക്ക് പ്രോഗ്രാം ഫാ ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിക്ക് മുന്നിൽ അണിനിരന്ന അമ്മമാർ ലഹരിക്കെ തിരെ ദീപം തെളിച്ചു. വുമൺ വെൽഫയർ സർവ്വീസസ് പ്രസിഡന്റ് മോളി പോളി കണ്ണൂക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാമിന് മുന്നോടിയായി നടന്ന ബോധവത്ക്കരണ പരിപാടിയിൽ ” നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. ഫാ.ജോബിഷ് പാണ്ടിയാ മാക്കിൽ , പാലാരിവട്ടം സബ് ഇൻസ്പെക്ടർ കെ.എം അഷറഫ്, “യോദ്ധാവ് ” ജില്ലാ കോ-ഓർഡിനേറ്റർ പി.ബാബു ജോൺ , മദർ സിസ്റ്റർ ആനീസ് , ട്രസ്റ്റി ആന്റണി പുത്തനങ്ങാടി , ജനറൽ സെക്രട്ടറി കുഞ്ഞമ്മ തങ്കച്ചൻ , റോസിലന്റ് ആന്റണി, ത്രേസ്യാമ്മ പോൾ , ഓമന സെബാസ്റ്റ്യൻ, ലിംസി ജോർജ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ മാറ്റർ : കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം വുമൺ വെൽഫയർ സർവ്വീസസ് സംഘടിപ്പിച്ച ” അമ്മ വിളക്ക് ” പ്രോഗ്രാം ഫാ.ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.