ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോയും നതാന്‍സും എസ്ഫഹാനും അമേരിക്ക ആക്രമിച്ചത് ആറ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചാണ്. അമേരിക്കയുടെ അഭിമാനവും സാങ്കേതികമായി ലോകത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നതുമായ യുദ്ധ വിമാനമാണ് ബി 2 സ്റ്റെല്‍ത്ത് ബോംബര്‍.വ്യോമയുദ്ധരംഗത്തെ അസാധാരണ പോരാളിയായാണ് ബി 2 ബോംബറുകള്‍
അറിയപ്പെടുന്നത്. ബി-2 വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അദൃശ്യമാകാനുള്ള ശേഷിയാണ്. റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്ന രീതിയിലുള്ള രൂപകല്‍പ്പനയും റഡാര്‍ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേകതരം ആവരണങ്ങളും ഇതിനുണ്ട്. ഈ സാങ്കേതികവിദ്യ കാരണം ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്ക് ബി-2 വിമാനത്തെ കണ്ടെത്താന്‍
ഏറെ ബുദ്ധിമുട്ടാണ്. ഇത് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ബി-2വി നെ പ്രാപ്തനാക്കുന്നു. ബി-2 ബോംബറിന് വലിയ അളവിലുള്ള ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും.













