അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം.
അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ തീകൊളുത്തി നശിപ്പിക്കുമെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ്. യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്ന് സർക്കാർ വക്തമാവ് ഫത്തേമെ മൊഹജെറാനി. എന്നാൽ രാജ്യത്തിന് വലിയ നാശ നഷ്ടങ്ങൾ നേരിട്ടു. സമാധാനത്തിലേക്ക് നീങ്ങാൻ ഇറാൻ തയ്യാറാണ്.
സമാധാന കരാറിലെത്തണമെങ്കിൽ പ്രധാനമായും നഷ്ടപരിഹാരത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നും അന്തിമ തീരുമാനം പരമോന്നത നേതാവിന്റെതാണെന്നും ഇറാൻ.















