ഹൂസ്റ്റൺ: ഒരു ദശാബ്ദക്കാലത്തെ ആസൂത്രണവും ധനസമാഹരണവും നിർമ്മാണ പ്രവര്‍ത്തികള്‍ക്കും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ കോളജ് സ്റ്റേഷൻ നഗരത്തിലെ ടെക്സാസ് അഗ്രിക്കൾച്ചറൽ ആൻഡ് മെക്കാനിക്കൽ യൂണിവേഴ്സിറ്റിക്കു സമീപം പുതുതായി പണിതീർത്ത സെന്റ് മേരീസ് പള്ളിയുടെ കൂദാശ കർമം ഇന്നു നടക്കും.
ഏകദേശം 75,000 വിദ്യാർത്ഥികളുള്ള ടെക്സാസ് A&M അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയാണ്. അതിന്റെ നാലിലൊന്ന് വിദ്യാർത്ഥികളും കത്തോലിക്കരാണ്. ഓസ്റ്റിൻ രൂപതാ ബിഷപ്പ് ജോവാസിനൊപ്പം എട്ടു മെത്രാന്മാർ കൂടി കൂദാശ കർമത്തിൽ പങ്കെടുക്കും. കഴിഞ്ഞ പത്തുവർഷമായി പള്ളിയുടെ പണി നടന്നുവരികയായിരുന്നു.
1876ൽ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റി 5200 ഏക്കറിൽ പരന്നുകിടക്കുകയാണ്. പള്ളിക്കു ചെലവായ മൂന്നുകോടി മുപ്പതുലക്ഷം ഡോളർ സംഭാവനയായി ലഭിച്ചതാണ്. ഇപ്പോഴുള്ള പള്ളി ചെറുതായതിനാൽ ഞായറാഴ്ചകളിൽ ഒന്‍പതു തവണ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. സഭയുടെ പുരാതന പാരമ്പര്യപ്രകാരം കിഴക്കോട്ടു ദർശനമായിട്ടാണ് പള്ളി പണിതിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന ടിഎഎംയുവിൽ മൂന്നു വൈദികരും ഏതാനും ഡീക്കന്മാരും കന്യാസ്ത്രീകളും വിദ്യാർത്ഥികളുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കുന്നു. 130 വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ സാധ്യതകളുള്ള യൂണിവേഴ്സിറ്റിയിൽ നൂറ്റിയിരുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision