ഇന്ത്യയെ അഭിവാദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ അഭിവാദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഇന്തോ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി. സത്യത്തിന്റേയും അഹിംസയുടേയും പാതയിൽ ജനാധിപത്യത്തിലേക്ക് നയിച്ച ഇന്ത്യയുടെ യാത്രയെ ബഹുമാനിക്കാൻ ഓരോ ഇന്ത്യക്കാരനുമൊപ്പം അമേരിക്ക ചേരുന്നു. ഈ വർഷം ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്രത്തിന്റെ 75-ാം വാർഷികം കൂടിയാണ്’ ബൈഡൻ പറഞ്ഞു.
