അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന്
ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിനെയും അദേഹം വിമർശിച്ചു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും
ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.













