ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം.
വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു.