യുഎസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന 3 വിദ്യാർഥികൾ മരിച്ചു.
പഠനത്തിന്റെ ഭാഗമായി ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന് ഗവേഷണം നടത്താനുള്ള ശ്രമത്തിനിടെയാണു മരണം.
അമേരിക്കയിലെ ഒക്ലഹോമ സർവകലാശാലയിലെ വിദ്യാർഥികളായ നിക്കൊളാസ് നായർ, ഗാവിൻ ഷോർട്, ഡ്രേക്ക് ബ്രൂക്സ് എന്നിവരാണ് മരിച്ചത്. ചുഴലിക്കാറ്റിൽ പെട്ട് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ദുരന്തം.