അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ ഭ്രൂണഹത്യക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ഇഷ്യൂ ഒന്ന് എന്ന പേരിൽ അറിയപ്പെടുന്ന ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയുടെ പരസ്യത്തിൽ യേശുക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഹായോൻസ് യുണൈറ്റഡ് ഫോർ റീപ്രൊഡക്ടീവ് റൈറ്റ്സ് ആണ് 30 സെക്കൻഡ് ദൈർഘ്യം ഉള്ള പരസ്യം പുറത്തിറക്കിയത്. പരസ്യത്തിൽ കത്തോലിക്കാ ദേവാലയമെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ഒരാൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും ആളുടെ പിറകിലെ ചുമരിൽ ദൈവകരുണയുടെ ചിത്രവുമുണ്ട്.നവംബർ മാസമാണ് വോട്ടെടുപ്പ് നടക്കുന്നത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.