അമേരിക്കയിലെ ലൂസിയാന സംസ്‌ഥാനത്തെ ന്യൂ ഓർലിയൻസിൽ ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ന്യൂ ഓർലിയൻസ് (യുഎസ്എ) ആർച്ച് ബിഷപ്പിന് അനുശോചന സന്ദേശം അയച്ചു. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു.
മുറിവേറ്റവരുടെയും ദുഃഖിതരുടെയും സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ കരുണയ്‌ക്ക് സമർപ്പിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ആശീര്‍വാദത്തോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം സമാപിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision