തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു വനം വകുപ്പു സഹായത്തോടെ മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ ആഗസ്റ്റ് മാസത്തിൽ ചേരുന്ന നിയമ സഭാ സമ്മേളനത്തിൽ കൊണ്ടു വരാൻ ആലോചന.
നട്ടുപിടിപ്പിച്ചശേഷം നിശ്ചിത വർഷം കഴിഞ്ഞതോ നിശ്ചിത വലിപ്പം എത്തിയതോ ആയ ചന്ദനമരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചു നീക്കാൻ കഴിയുന്ന ഭേദഗതിയാണ് കൊണ്ടു വരുന്നത്.
ഭേദഗതി സംബന്ധിച്ച കരടു തയാറാക്കുന്നതിനുള്ള ചർച്ച വനം വകുപ്പിൽ തുടങ്ങി. 2005 ലെ കേരള വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോത്സാഹന ബിൽ, കേരള ഫോറസ്റ്റ് ആക്ട് തുടങ്ങിയവയിൽ ഭേദഗതി വരുത്തുന്നതാണ് ആലോചന.
ചന്ദനമര മോഷണം വ്യാപകമാകുകയും ഉടമകളുടെ ജീവനു തന്നെ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണു മരം മുറിച്ചു നീക്കാൻ ഉടമയ്ക്ക് വ്യവസ്ഥകളോടെ അനുമതി നൽകുന്ന നിയമ ഭേദഗതി കൊണ്ടു വരാനുള്ള നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദനമരം മുറിച്ചു മാറ്റാൻ വനം ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ നൽകണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision