സിബി ജോർജ്: ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സ്ഥാനപതി

spot_img

Date:

കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ശ്രദ്ധേയമായ ഇടപെടലുകൾക്കുശേഷം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്തിൽനിന്ന് മടങ്ങുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ജപ്പാനാണ് പുതിയ പ്രവർത്തനമേഖല. എന്നാകും മടക്കം, ആരാകും കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി എന്നത് സംബന്ധിച്ച് വൈകാതെ വ്യക്തത വരും. കോവിഡിന്റെ അപ്രതീക്ഷിത ആഘാതത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന ഘട്ടത്തിൽ 2020 ആഗസ്റ്റ് ആദ്യവാരത്തിലാണ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേൽക്കുന്നത്. രാജ്യാതിർത്തികൾ അടക്കപ്പെടുകയും ലോകം നിശ്ചലമാകുകയും ചെയ്ത നാളുകളിൽ കുവൈത്തിലെ ഇന്ത്യക്കാർ വലിയ ആശങ്കകളിലൂടെയാണ് കടന്നുപോയത്. രോഗം പടർത്തിയ ഭീതിപ്പെടുത്തലിനൊപ്പം തൊഴിൽ നഷ്ടവും നാടണയാനാകുമോ എന്ന ആകുലതകളും ആളുകളെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട സിബി ജോർജ് കുവൈത്തിലെ ഇന്ത്യക്കാരുടെ രക്ഷാകർത്താവായി മാറി. കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് വാക്‌സിൻ എത്തിക്കൽ, ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റുമതി തുടങ്ങി ഈ സമയത്ത് കുവൈത്തും ഇന്ത്യയും തമ്മിലുണ്ടായ സംയുക്ത സഹകരണത്തിന് അദ്ദേഹം ചുക്കാൻ പിടിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൂർണപിന്തുണ ഇക്കാര്യങ്ങളിൽ സിബി ജോർജിന് ലഭിച്ചു. ഇരകൾ എന്നതിൽനിന്ന് ഐക്യത്തോടെയും ധൈര്യത്തോടെയും കോവിഡ് മഹാമാരിയെ അതിജീവിച്ചവർ എന്ന നിലയിലേക്ക് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എത്തിക്കാൻ ഈ പ്രവർത്തനങ്ങൾകൊണ്ടായി. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെ സാമ്പത്തിക സഹായം നൽകുന്നതിനും അദ്ദേഹത്തിന്റെ ഇടപെടൽ സഹായകമായി. പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിലും എംബസിയുടെയും അംബാസഡറുടെയും കരുതലുണ്ടായി. സ്ഥാനപതിയുടെ ഔപചാരികതകളൊന്നുമില്ലാതെയായിരുന്നു സിബി ജോർജിന്റെ പെരുമാറ്റം. സൗമ്യമായും പുഞ്ചിരിയോടെയും അദ്ദേഹം ഏവരോടും ഇടപെട്ടു. ഇടനിലക്കാരില്ലാതെ സാധാരണക്കാർക്ക് നേരിട്ട് എംബസിയെ എന്താവശ്യത്തിനും സമീപിക്കാം എന്ന അവസ്ഥകൈവന്നത് അദ്ദേഹത്തിലൂടെയാണ്. എംബസിയിൽ നടന്നുവന്ന ഓപൺ ഹൗസിലൂടെ നിരവധി പേരുടെ പ്രശ്ന പരിഹാരത്തിനു അതിവേഗ ഇടപെടൽ ഉണ്ടായി. കെട്ടിക്കിടന്നിരുന്ന വെൽഫെയർ ഫണ്ട് നിരാലംബരായ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയതു ശ്രദ്ധേയ പ്രവർത്തനമാണ്. നീറ്റ് പരീക്ഷക്ക് ഇന്ത്യക്കു പുറത്ത് ആദ്യമായി വേദിയൊരുക്കാൻ ഇടപെട്ടതും ഇന്ത്യക്കാർക്ക് നേട്ടമായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗത പങ്കാളിത്തത്തിനും അടുപ്പത്തിനും ശക്തിപകരാനും സിബി ജോർജിന്റെ ഇടപെടലുണ്ടായി. കുവൈത്തി രാജകുടുംബത്തോടും സർക്കാറിനോടും നല്ല സൗഹൃദം അദ്ദേഹം നിലനിർത്തിപോന്നു. കുവൈത്തുമായി സഹകരിച്ച് എംബസി നടത്തിയ വിവിധ പരിപാടികൾക്കും മേൽനോട്ടം വഹിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related