ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിന് പുതിയ ഭാവം നൽകി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ശ്രദ്ധേയനായി. ‘ആൺകുട്ടികൾക്കും കാൽച്ചിലമ്പ് വഴങ്ങും’ എന്ന് തെളിയിച്ച മെഷാക്, നൃത്തവിസ്മയമാണ് വേദിയിൽ കാഴ്ചവെച്ചത്.
നവംബർ 11-ന് ആരംഭിച്ച ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (നവംബർ 12) ആയിരുന്നു മെഷാക് സ്കറിയയുടെ ഭരതനാട്യം അരങ്ങേറിയത്. മികച്ച പ്രകടനം കാഴ്ചവെച്ച മെഷാകിന് കാണികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.














