ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ചിത്രരചന (ജലച്ചായം) മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഷിക് അഭിലാഷ് ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) നേടി.
നിറങ്ങളോടുള്ള തൻ്റെ വൈഭവം തെളിയിച്ച ആഷിക്, മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വിജയം സ്കൂളിൻ്റെ കലാവിഭാഗത്തിന് അഭിമാനകരമായ നേട്ടമായി.












