അമനകര സെൻ്റ്. പയസ് സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി *MELOIDIA -DUET SONG COMPETITION ഫെബ്രുവരി 1 ശനിയാഴ്ച നടത്തപ്പെട്ടു.പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ അക്ഷയ് ചാക്കോ – ലെയാ ചാക്കോ (ഇലഞ്ഞി),ജൂവൽ ജോസ് – ജെറോം ജോസ് (രാമപുരം),ജോഹാൻ ജോ ജോസ് – ജോവാന മരിയ ജോസഫ് (കാളികാവ് )
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രക്ഷാധികാരി ഫാ.ബർക്കുമാൻസ് കുന്നുംപുറം C.M.L ഡയറക്ടർ ഫാ. അബ്രാഹം കാക്കാനിയിൽ, അമനകര ആശ്രമം പ്രിയോർ ഫാ.കുര്യൻ വെമ്പേനി CMI, ഹെഡ് മാസ്റ്റർ അലക്സ് പനന്താനത്ത് , C.M.L ശാഖാ പ്രസിഡൻ്റ് ഐവാൻ മാത്യു, പി.റ്റി.എ പ്രസിഡൻ്റ് സാബു വാലുമ്മേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി