പാലാ: സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര-ബിരുദ ഗവേഷണ വിഭാഗം പൂര്‍വ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘യാദോം കി ബാരാത്’ (ഓർമ്മകളുടെ ഘോഷയാത്ര)’ ന്റെ സ്‌നേഹക്കൂട്ടായ്മ 2024 സെപ്റ്റംബർ 17 ചൊവ്വാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10.30 ന് സെന്റ് ജോസഫ്സ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പാലാ രൂപതാ മുഖ്യ വികാരിജനറാളും കോളേജ് മാനേജരുമായ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 1982-84 ബാച്ച് എം. എ. ഹിന്ദി വിദ്യാർത്ഥിയും ഇപ്പോൾ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രിയും ആയ അഡ്വ. ജോർജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജുകുട്ടി വട്ടോത്ത് അധ്യക്ഷത വഹിക്കും. കോളേജിന്റെ പുതിയ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, മഹാത്‌മാ ഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡി ക്കേറ്റ് മെമ്പറായി ഈയിടെ നിയമിതനായ 2000-’02 ബാച്ച് എം. എ. ഹിന്ദി വിദ്യാർത്ഥി എ. എസ്. സുമേഷ്, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെ യോഗത്തിൽ അനുമോദിക്കും. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന ‘ദേശിയോദ്ഗ്രഥനവും ഹിന്ദിയും’ എന്ന പ്രഭാഷണ പരമ്പര 1957-’59 ലെ ആദ്യ എം. എ. ഹിന്ദി ബാച്ചിലെ വിദ്യാര്‍ഥിയും പിന്നീട് വിഭാഗാധ്യക്ഷനുമായ ഡോ. എൻ. കെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഹിന്ദി വിഭാഗം മേധാവി സിസ്റ്റർ ഡോ. കൊച്ചുറാണി ജോസഫ്, എക്സിക്യൂട്ടീവ് അംഗം ഡോ. ബാബു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. മൺമറഞ്ഞ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗം ആദരാഞ്ജലികൾ അർപ്പിക്കും. 1996-’98 ബാച്ച് എം. എ. ഹിന്ദി വിദ്യാർത്ഥിനി ആയിരുന്ന ഡോ. നവീന ജെ. നരിതൂക്കി ൽ രചിച്ച ‘അജ്നബി മേഹമാൻ’ (അപരിചിതനായ അഥിതി) എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം, വിദ്യാർത്ഥി ക്ഷേമ നിധി രൂപീകരണം എന്നിവയും നടക്കും. ഓണാഘോഷ പരിപാടികൾ, ഓണസദ്യ, കലാ-സാംസ്കാരിക പരിപാടികൾ തുടങിയവയ്ക്ക് ശേഷം 4 മണിയോടെ കൂട്ടായ്മ്മക്ക് തിരശീല വീഴും. രജിസ്‌ട്രേഷന് ബന്ധപ്പെടാവുന്ന നമ്പറുകൾ: 6282580179, 9446562607
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision