പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

Date:

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ.


പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത് എന്ന് കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് മഠത്തിപ്പറന്പിൽ, ഫാ. സോബിൻ പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.


വിഷമതകൾ ഉണ്ടാകാം പക്ഷേ അൽഫോൻസയെ പോലെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക. സഹനങ്ങളെ അൽഫോൻസാമ്മ നോക്കികണ്ടത് വളരെ പ്രസക്തമാണ്. ഈശോ തന്റെ മണവാട്ടിയെ സഹനങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് പൂർണ്ണമാക്കിയത്. ഈശോയുടെ കുരിശിന്റെ ഒരു ഭാഗം തനിക്ക് ഏൽപ്പിക്കപ്പെട്ടതായിട്ടാണ് അൽഫോൻസാമ്മ വിശ്വസിച്ചത്. കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. ഈശോയുടെ കുരിശിലെ അനുഭവങ്ങൾ തീവ്രമായിത്തന്നെ അല്ഫോൻസാമ്മക്ക് ലഭിച്ചു. അനുദിനം വിശുദ്ധകുർബാനയിൽ പങ്കുചേരാൻ അൽഫോൻസാമ്മ തീവ്രമായി ആഗ്രഹിച്ചു. വിശുദ്ധകുര്ബാനയിൽ കണ്ണുകൾ ഉറപ്പിച്ചതിനാൽ സഹനങ്ങൾ അൽഫോൻസാമ്മക്ക് ക്ലേശമല്ലായിരുന്നു. ലളിതമായ കാര്യങ്ങളിലുടെ ദൈവത്തെ സ്വന്തമാക്കി ആനന്ദത്തോടെ ജീവിച്ചവളാണ് വിശുദ്ധ അൽഫോൻസായെന്നും ബിഷപ്പ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2.30 ന് പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷം ഉദ്ഘാടനവും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തി. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ സഹകാർമികരായിരുന്നു.


ഇന്ന് വിവിധ സമയങ്ങളിലായി ഫാ. ജോർജ് ചീരാംകുഴി, ഫാ. ജോസഫ് വടക്കേക്കൂറ്റ്, ഫാ. മാത്യു മണക്കാട്ട്, ഫാ. എവുജിൻ മടുക്കിയാങ്കൽ, ഫാ. തോമസ് പൈങ്ങോട്ട് CMF, ഫാ. തോമസ് വാഴയിൽ എന്നിവർ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. തോമസ് പരിയാരത്ത് ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...