ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

Date:


ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap., ഫാ. ചെറിയാൻ മൂലയിൽ, ഫാ. അലൻ മരുത്വമലയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.


ആരുമറിയപ്പെടാതെ മഠത്തിൽ ജീവിച്ച അൽഫോൻസാമ്മ ലോകപ്രശസ്തയായത് ദൈവത്തോടുള്ള ബന്ധം എന്നും സൂക്ഷിച്ചിരുന്നു എന്നതിനാലാണ്. ജീവിച്ചിരുന്നപ്പോൾ ദൈവത്തോട് സ്നേഹമുണ്ടായിരുന്ന വ്യക്തി ഇന്ന് അനേകായിരങ്ങളെ ദൈവത്തിൻറെ അടുക്കലേക്ക് ആനയിക്കുന്നു. ഇന്ന് ദൈവവുമായുള്ള ആ ബന്ധവും ശക്തിയും അൽഫോൻസാമ്മയിലൂടെ നമുക്കു ലഭിക്കുന്നു. അതാണ് അൽഫോൻസാമ്മയുടെ പ്രത്യേകത. അൽഫോൻസാമ്മയുടെ ബുദ്ധിശക്തിയും ആരോഗ്യവും സൌന്ദര്യവുമൊന്നുമല്ല നമ്മെ ആകർഷിക്കുന്നത്. സൂര്യൻ പ്രകാശം നല്കുന്നു. ചന്ദ്രൻ സൂര്യനിൽനിന്നുള്ള പ്രകാശമാണ് നമുക്കു നല്കുന്നത്. വിശുദ്ധരും അതുപോലെയാണ്. ദൈവത്തിൻറെ ശക്തി വിശുദ്ധരിലൂടെ ഒഴുകുകയാണ് എന്നും ബിഷപ്പ് പറഞ്ഞു.


ക്ലേശങ്ങളിലും കഷ്ടപ്പാടുകളിലും സഹനങ്ങളിലും അമ്മായിയമ്മയെ ഉപേക്ഷിക്കാതെ കൂടെ നില്ക്കുന്ന റൂത്തിനെപ്പോലെയാണ് വി. അൽഫോൻസാമ്മ. അതുകൊണ്ട് റൂത്ത് അനുഗ്രഹീതയായതുപോലെ അൽഫോൻസാമ്മയും അനുഗ്രഹീതയായി.
കുട്ടികൾ അൽഫോൻസാമ്മയുടെ അടുത്തു വന്നിരുന്നു. ദൈവവുമായി ബന്ധമുള്ളവരോട് മറ്റുള്ളവർക്ക് ബന്ധം സ്ഥാപിക്കാൻ സാധിക്കും. ദൈവവുമായി ബന്ധമുള്ളവരുടെ അടുത്തേക്ക് ആളുകൾ ഓടിയെത്തും. ദൈവത്തിൻറെ അനുഗ്രഹം അവരിലൂടെ ലഭിക്കാനാണ്. പ്രഭാഷകൻറെ പുസ്തകത്തിൽ പറയുന്നു. കർത്താവിൻറെ കൂടെ ജീവിക്കുന്നവർക്ക് സംരക്ഷണം കിട്ടും. അൽഫോൻസാമ്മ ഈ ഭാഗ്യം അനുഭവിച്ച വ്യക്തിയാണ്.
അൽഫോൻസാമ്മയോട് മാദ്ധ്യസ്ഥ്യം അപേക്ഷിച്ചാൽ മാത്രം പോരാ, അൽഫോൻസാമ്മയുടെ മാതൃക പിഞ്ചെല്ലണം. ദൈവഹിതം നിറവേറ്റിയ വ്യക്തിയാണ് അൽഫോൻസാമ്മ. സഹനങ്ങൾ മാറിക്കിട്ടാനാണ് നാം പലപ്പോഴും അൽഫോൻസാമ്മയോടു പ്രാർത്ഥിക്കുന്നത്. എന്നാൽ അൽഫോൻസാമ്മയെപ്പോലെ സഹനങ്ങൾ വരുന്പോഴും സന്തോഷത്തോടെ സ്വീകരിക്കാൻ സാധിക്കുക ദൈവാനുഗ്രഹമാണ്.


അൽഫോൻസാമ്മ കാണിച്ച മാതൃക എന്നത് ദൈവം ഏല്പിക്കുന്ന ദൌത്യം ഏതാണോ അത് നിശ്ശബ്ദമായ സേവനമാകട്ടെ, ശാന്തമായ ജീവിതമാകട്ടെ, രോഗിയായിട്ടുള്ള സാഹചര്യമാകട്ടെ, സാന്പത്തിക ബുദ്ധിമുട്ടുള്ള സാഹചര്യമാകട്ടെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുക എന്നതാണ്.
അൽഫോൻസാമ്മ കൂടുതൽ സമയവും മഠത്തിൽ രോഗിയായി കഴിഞ്ഞവളാണ്. പക്ഷെ ഇന്ന് എത്രയോ പേർക്ക് സൌഖ്യം നല്കുന്നു. അൽഫോൻസാമ്മക്ക് സഹനത്തിലൂടെ നിത്യജീവൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നാം പ്രത്യാശയുടെ തീർത്ഥാടകരാണ്. നിരാശപ്പെടേണ്ടവരല്ല. അൽഫോൻസാമ്മയെപ്പോലെ നിത്യരക്ഷയിലുള്ള പ്രത്യാശയോടെ ജീവിക്കണം എന്നു ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് വടക്കേൽ, ഫാ. അബ്രാഹം വെട്ടിയാങ്കൽ സിഎംഐ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ബാബു കക്കാനിയിൽ, ഫാ. ജേക്കബ് വടക്കേൽ, ഫാ. ജോസ് തറപ്പേൽ, ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. മാത്യൂ പന്തിരുവേലിൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...

വയനാട്ടിൽ പ്രിയങ്ക ഗാന്ധി അതിവേഗം ബഹുദൂരം

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.313426 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക...