ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു: മാർ പ്രിൻസ് പാണേങ്ങാടൻ

Date:

വിശുദ്ധ അൽഫോൻസാ വിശുദ്ധിയുടെ പരിമളം പടർത്തി ജീവിച്ച പുണ്യവതി

ദൈവത്തെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു എന്നു അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് ഇടവകപ്പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് കൈതോലിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ സഹകാർമ്മികരായിരുന്നു.


വിശുദ്ധ അൽഫോൻസാ വിശുദ്ധിയുടെ പരിമളം പടർത്തി ജീവിച്ച പുണ്യവതിയാണ്. നഷ്ടപ്പെടുത്തുന്നതിൽ അർത്ഥം കണ്ടെത്തിയവളാണ് വിശുദ്ധ അൽഫോൻസാ. അൽഫോൻസായെപ്പോലെ ദൈവത്തിന് കീഴടങ്ങാനുള്ള മനസ്സ് ഉണ്ടാകണം. ഇശോ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും. പക്ഷെ സാധാരണ കാര്യത്തിൽ അസാധാരണമായി ദൈവം ഇടപെടും. അനുദിനകാര്യങ്ങൾ വിശുദ്ധിയോടെ ചെയ്യുന്പോൾ ദൈവം നമ്മുടെ ജീവിതത്തിലും ഈടപെടുമെന്ന് തിരിച്ചറിയണം. വിശുദ്ധ അൽഫോൻസാ വലിയ വലിയ കാര്യങ്ങൾ ചെയ്തു വിശുദ്ധയായവളല്ല. മറിച്ച് തൻറെ ഓരോ കാര്യവും വിശുദ്ധിയോടെ ചെയ്തവളാണ് എന്നും ബിഷപ്പ് പറഞ്ഞു.


ഇന്ന് വിവിധ സമയങ്ങളിലായി ഫാ. തോമസ് തോട്ടുങ്കൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. അബ്രഹാം പാലയ്ക്കാതടത്തിൽ, ഫാ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.
അൽഫോൻസാമ്മയുടെ വിലാപയാത്ര കടന്നുപോയ വഴിയിലൂടെ നടത്തിയ ജപമാല പ്രദക്ഷിണത്തിൽ കത്തിച്ച മെഴുകുതിരിയുമായി പതിനായിരങ്ങൾ പങ്കെടുത്തു.
അൽഫോൻസാമ്മയുടെ സംസ്കാരവേളയിൽ പങ്കെടുത്തത് ഏതാനും ആളുകളായിരുന്നെങ്കിൽ ഇന്നലെ ആ വിശുദ്ധ സന്നിധിയിലേക്ക് എത്തിയത് ജനസമുദ്രമാണ്. അൽഫോൻസാമ്മയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുള്ള ജപമാല പ്രദക്ഷിണം മഠത്തിലെത്തിയപ്പോൾ ഫാ. തോമസ് മധുരപ്പുഴ ലദീഞ്ഞ് നടത്തി. തുടർന്ന് വിൻസെൻഷ്യൻ സഭ കോട്ടയം പ്രോവിൻസിൻറെ പ്രൊവിൻഷ്യൽ ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ VC തിരുനാൾ സന്ദേശം നൽകി. ജപമാല പ്രദക്ഷിണം രാത്രി എട്ടരയോടെ കബറിടപ്പള്ളിയിൽ സമാപിച്ചു.


വൈകുന്നേരം 5.00 ന് സീറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഫാ. അനൂപ് വാഴേപറമ്പിൽ, ഫാ. ജോസഫ് അട്ടങ്ങാട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും നൊവേനയും ഫാ. ബിജു മൂലക്കരയും നടത്തി. സന്ദേശം ഇന്ത്യയിലെ ആദ്യത്തെ ബധിര വൈദികൻ ഫാ. ജോസഫ് തേർമഠം CSC യും നൽകി. ഫാ. ഷിൻറോ ചെറിയാൻ സഹകാർമ്മികനായിരുന്നു.
ആഘോഷമായ റംശാ പ്രാർത്ഥന ഫാ. ജോസഫ് മണർകാട്ട്, ഡീ. അമൽ ഇടത്തിൽ CMI, ഡീ. സിറിൻ പൂച്ചാളികളത്തിൽ O.Praem എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...