മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മോനോന്റെ ആരോപണത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച.
മന്ത്രിയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും കൊട്ടാരക്കര സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുകളിലേക്ക് റിപ്പോർട്ട് നൽകിയില്ല. സോഷ്യൽ മീഡിയയിൽ വിവാദമായതിനു ശേഷമാണ് ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് സ്റ്റേറ്റ് വിഭാഗം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.













