മലയാളവും കേരള രാഷ്ടീയവും അറിയില്ലെന്ന വി ഡി സതീശൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതി കാണിച്ച് തനിക്ക് പരിചയമില്ല.
എനിക്ക് കേരള രാഷ്ട്രീയം അറിയില്ലന്ന് പറഞ്ഞത് സത്യം. എനിക്ക് ആ രാഷ്ട്രീയം പഠിക്കാൻ താൽപര്യമില്ല. എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം
മലയാളത്തിൽ തെറി പറയാനും അറിയാം. എനിക്ക് അറിയുന്നത് വികസന രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.