കേരള മദ്യവിരുദ്ധ ഏകോപന സമിതി
അങ്കമാലി : ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കം ഉൾപ്പെടെ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡെ ജില്ല തല ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മദ്യനയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുള്ള ബാർ ഉടമകളുടെ ശബ്ദരേഖ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. ഡ്രൈ ഡെ പിൻവലിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ പ്രശ്നം വിവാദമായതോടെ ഭാഗികമായ ഭേദഗതി വരുത്തുകയായിരുന്നു. മദ്യ രഹിത കേരളം നവകേരളം എന്ന മുദ്രവാക്യമുയർത്തി അധികാരത്തിൽ വന്ന സർക്കാർ മദ്യാസക്ത കേരളമാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. മനുഷ്യൻ്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സർക്കാർ നീക്കം. ജനങ്ങളുടെ ദുരിതങ്ങൾ കണ്ട് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സർക്കാർ അവലംബിക്കേണ്ടതെന്ന് ഏകോപന സമിതി പറഞ്ഞു. ദിനാചരണ സമ്മേളനത്തിൽ കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
വിവിധ മദ്യ -ലഹരി വിരുദ്ധ സംഘടന ഭാരവാഹികളായ കുരുവിള മാത്യൂസ് , ജോയി അയിരൂർ, ജെയിംസ് കോറമ്പേൽ, പി.ഐ. നാദിർഷ, റോയി പടയാട്ടി, കെ.വി. ജോണി, സുഭാഷ് ജോർജ്, ജോഷി പറോക്കാരൻ, തോമസ് മറ്റപ്പിള്ളി, എം.പി. ജോസി, ബെന്നി പൈനാടത്ത്, പൗലോസ് കീഴ്ത്തറ, ടിനു മോമ്പിൻസ് , ജോണി പിടിയത്ത്, കെ.ഡി. വർഗീസ്, ഡേവീസ് ചക്കാലക്കൽ, ആൻ്റു തോമസ്, ജോസ് മാങ്കായി, എൻ വിജയൻ,സാജു ജോസഫ്, കെ.പി. ഗെയിൻ, സെജോ ജോൺ എന്നിവർ പ്രസംഗിച്ചു.
ഡ്രൈ ഡെ പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നടത്തിയ ധർണ്ണയും ക്വിറ്റ് ലിക്കർ ജില്ല തല ദിനാചരണവും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ അഡ്വ. ചാർളി പോൾ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചൻ, പി. ഐ.നാദിർഷ, ജോയി അയിരൂർ, റോയ് പടയാട്ടി, കുരുവിള മാത്യൂസ്, ജോണി പിടിയത്ത്, പൗലോസ് കീഴ്ത്തറ, ടിനു മോബിൻസ് , ജോഷി പറോക്കാരൻ എന്നിവർ സമീപം.