കാക്കനാട്: മദ്യവും മയക്കുമരുന്നും യഥേഷ്ടം കുത്തിയൊഴുക്കുന്ന സംസ്ഥാന സർക്കാർ നയം നാടിനെ തകർത്തിരിക്കുകയാണെന്ന് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ മദ്യവിരുദ്ധ ജനകീയ മുന്നണി അഭിപ്രായപ്പെട്ടു.
എറണാകുളം കളക്ടറേറ്റിനു മുന്നിൽ മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിെന്റെ ഭാഗമായി എറണാകുളം കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മദ്യത്തെ ലഹരി വസ്തുവായി കണക്കാത്ത സംസ്ഥാന സർക്കാരിൻറെ നയം തികഞ്ഞ ജനവഞ്ചനയാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അഭിപ്രായപ്പെട്ടു. ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരിമുക്ത കേരളം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടത് ജനാധിപത്യ മുന്നണി ആറു വർഷം കൊണ്ട് സൃഷ്ടിച്ചത് ലഹരിയിൽ മുങ്ങിയ കേരളത്തെയാണെന്ന് ഡോ. വിൻസെന്റ് മാളിയേക്കൽ അഭിപ്രായപ്പെട്ടു. ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നും വ്യാപിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെ നിലയ്ക്ക് നിർത്തണമെങ്കിൽ മനുഷ്യസ്നേഹികൾ ഒത്തൊരുമിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന്മുന്നണി കൺവീനർ എൻ.ആർ. മോഹൻകുമാർ അഭിപ്രായപ്പെട്ടു.
നവ ദർശൻ വേദി ചെയർമാൻ ടി എം വർഗീസ്, മദ്യനിരോധന സമിതി ജില്ലാ ചെയർമാൻ ജാക്സൺ തൊട്ടുങ്കൽ, എൽ എൻ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നവാസ് മുല്ലോത്ത് , മദ്യ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി സാൽവിൻ, എംജിഎം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖദീജ കൊച്ചി, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി കെ കെ ശോഭ , സ്ത്രീ സുരക്ഷ സമിതി ജില്ലാ സെക്രട്ടറി എം കെ ഉഷ, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി അഡ്വ.ആർ. അപർണ്ണ, ജനകീയ പ്രതിരോധ സമിതിയുടെ ജബ്ബാർ മേത്തർ, മുന്നണി ആലുവ താലൂക്ക് കൺവീനർ റജീന അസീസ്, എൽ എൻ എസ് ജില്ലാ ട്രഷറർ ഫസീല സൈനുദ്ദീൻ, മുന്നണി കണിയന്നൂർ താലൂക്ക് കൺവീനർ സി കെ ശിവദാസൻ , സ്ത്രീസുരക്ഷാ സമിതി ജില്ലാ കമ്മിറ്റി അംഗം കലാസുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. മുന്നണിയുടെ ജില്ല ഭാരവാഹികളായ സി എൻ മുകുന്ദൻ എം പി സുധ പിസി തങ്കച്ചൻ , മോളി തങ്കച്ചൻ , സീനാ യൂനസ്, സജി കബീർ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision