കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേൽക്കും. സിവിൽ സർവീസ് കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴയിൽ കളക്ടറായി നിയമിച്ചതിന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക സ്ഥാന മാറ്റം.
