കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴയിലും ശുചിമുറിയിൽ അപകടം. ആലപ്പുഴ ബീച്ചിലുള്ള PWD റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ആണ് ഇളകി വീണത്. ലീഗൽ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥൻ തല നാരിഴക്കാണ് രക്ഷപ്പെട്ടത്.
സീലിംഗ് ഇളകി വീണത് ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴായതിനാൽ തലനാഴിഴയ്ക്കാണ് അപകടം ഒഴിവായത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ രാജീവിനും സഹപ്രവർത്തകർക്കുമാണ് മോശമായ അനുഭവം ഉണ്ടായത്. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision