ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത്
പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റ് ഡോക്ടേഴ്‌സോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും അപകടകരമാംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍.
വയറ്റില്‍ കുടുങ്ങിയ കത്രിക മൂലം അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഉഷ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.












