കിണറ്റിൽ വീണ ഒന്നരവയസുള്ള കുഞ്ഞിന്റെ രക്ഷകനായി യുവ എഞ്ചിനിയർ…… ജോയലിനെ രക്ഷിച്ച അലന് പാലാ സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജിന ്റെ ആദരം

Date:

പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനിയറിങ്ങ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ് കോതനല്ലൂർ സ്വദേശിയായ അലൻ ജോൺസൺ.

ഇക്കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം മൂന്നുമണിയോടനുബന്ധിച്ച് അലന്റെ അയല്പക്കത്തെ വീട്ടിലെ ശാന്തിമോൾ – റോബി ദമ്പതികളുടെ ഇളയമകൻ ഒന്നരവയസുകാരൻ ജോയൽ കിണറ്റിൽ വീഴുകയും മാതാവടക്കം ഓടിക്കൂടിയവർക്ക് ഒന്നും ചെയ്യാൻ കഴിയാതെ സ്തബ്ധരായി നിൽക്കുകയും ചെയ്യുമ്പോഴാണ് അലൻ സംഭവസ്ഥലത്ത് ഓടി എത്തുന്നത് .

പതിനെട്ടടി താഴ്ചയുള്ളതും രണ്ടാൾ നിറഞ്ഞ് വെള്ളമുള്ള കിണറ്റിലേക്ക് വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറിൽ പിടിച്ച് കുതിച്ച അലൻ കയർ പൊട്ടിയിട്ടും നീന്തൽ അറിയാൻ വയ്യാഞ്ഞിട്ടും മനോധൈര്യം കൊണ്ട് കുട്ടിയെ വാരിയെടുക്കുകയും കിണറിന്റെ റിങ്ങിൽ ചവിട്ടിനിന്നശേഷം കുഞ്ഞിന്റെ പുറത്തുതട്ടി ശ്വാസം എടുപ്പിക്കയും ചെയ്തു . കരയിൽ നിന്നവർ ഇരുവരെയും വലിച്ചു കയറ്റുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചെറിയൊരു പരിക്കൊഴികെ മറ്റൊന്നും ഏൽക്കാതെ കുട്ടി രക്ഷപെടുകയും ചെയ്തു .

അലന്റെ ടെയും ജോയലിന്റെയും ആരോഗ്യസ്ഥിതി നന്നായതിനെ തുടർന്ന് സെന്റ് ജോസഫ് കോളേജിൽ വിപുലമായ സ്വീകരണമാണ് ഒരുക്കിയത് . കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ചേർന്ന സമ്മേളനത്തിൽ കോളേജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആശംസാ ഫലകം നൽകി അലനെ അനുമോദിച്ചു . പാലാ എം എൽ എ മാണി സി കാപ്പൻ സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

അപകടത്തിൽ നിന്നും രക്ഷപ്പെട്ട ജോയലിന് പ്രത്യേക ഉപഹാരം നൽകി ബിഷപ്പ് അനുഗ്രഹിച്ചു. മാനേജർ ഫാ. മാത്യു കോരംകുഴ സ്വാഗതം പറഞ്ഞ യോഗത്തിന് നന്ദി അർപ്പിച്ചത് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യയാണ് . വൈസ് പ്രിൻസിപ്പൽ ഡോ മധുകുമാർ എസ്, ഇലക്ട്രോണിക്സ് & കമ്മ്യൂണി ക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ അരുൺ പി, ബർസാർ ഫാ ജോൺ മറ്റമുണ്ടയിൽ, ഡിപ്പാർട്ട്മെന്റ് മേധാവികൾ സന്നിഹിതരായിരുന്നു .

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...