പ്രവാചക നിന്ദയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി ഇന്ത്യൻ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ചാവേർ ബോംബാക്രമണം നടത്തുമെന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ (എക്യുഐഎസ്) കത്ത് നൽകിയതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിലാണ്. ജൂൺ 6 ന് അയച്ച ഒരു ഭീഷണി കത്തിൽ, “പ്രവാചകന്റെ ബഹുമാനത്തിനായി പോരാടുന്നതിന്” ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് എ.ക്യു.ഐ.എസ് പറഞ്ഞു. ഭീഷണിയെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളെയും രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുകയും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z
👉 visit website pala.vision