അരുവിത്തുറ:SMYM അരുവിത്തുറയുടെ നേതൃത്വത്തിൽ ലോകമാതൃഭാഷാ ദിനം ‘അക്ഷര സമ്മാനം’ എന്ന പേരിൽ നടത്തപ്പെട്ടു.
സെന്റ് മേരീസ് LP സ്കൂൾ വെയിൽകാണാംപാറ, സെന്റ് മേരീസ് LP സ്കൂൾ,അരുവിത്തുറ എന്നീ സ്കൂളിലെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളിൽ അക്ഷരമാല പുന:സ്ഥാപിക്കുന്ന ഭാഷാസമരത്തിൻ്റെ തേരാളിയും പോരാളിയുമായ റവ.ഫാ.ഡോ.തോമസ് മൂലയിൽ (അക്ഷര അച്ചൻ) അച്ചന്റെ മലയാളം അക്ഷരമാല കലണ്ടറും, അക്ഷരക്കുടുക്ക കൈപ്പുസ്തകവും SMYM ഫൊറോന ഡയറക്ടർ ഫാ. ആന്റണി തോണക്കരയും, SMYM യൂണിറ്റ് ഡയറക്ടർ ഫാ.ഡിറ്റോ തോട്ടത്തിലും, SMYM അരുവിത്തുറ എക്സിക്യൂട്ടീവ് അംഗങ്ങളും,യൂണിറ്റ് അംഗങ്ങളും കുട്ടികൾക്ക് സമ്മാനമായി നൽകി.
SMYM അംഗങ്ങൾ കുട്ടികളെ അക്ഷരമാല പാട്ട് പഠിപ്പിക്കുകയും, ലോകമാതൃഭാഷാ ദിനത്തെക്കുറിച്ച് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision