ഏറ്റുമാനൂർ:കാട്ടാത്തിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് കാട്ടാത്തി,യുവശക്തി വായനശാല,കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം പോർക്കുളം – ഫെബ്രുവരി 2 മുതൽ
ഏറ്റുമാനൂരപ്പൻ കോളേജ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് ഏറ്റുമാനൂർ എസ് .ഐ . സൂരജ് മത്സരം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മികച്ച ടീമുകൾ എല്ലാം ടൂർണമെന്റിൽ പങ്കെടുക്കും.
ഒന്നാം സമ്മാനമായി 25000 -രൂപയും,എവർ റോളിംഗ് ട്രോഫിയുംരണ്ടാം സമ്മാനമായി15,000- രൂപയും എവർ റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 7500 രൂപയും, നാലാം സമ്മാനമായി 5001- ട്രോഫിയും ലഭിക്കും.കൂടാതെ മികച്ച കൈവെട്ടുകാരൻ, പന്ത്പിടുത്തക്കാരൻ, പൊക്കി വെട്ടുകാരൻ തുടങ്ങി നിരവധി വ്യക്തിഗത സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന മത്സരത്തിനു ശേഷം യുവശക്തി വായനശാല കലാവേദിയുടെ നേതൃത്വത്തിൽ പി ജയചന്ദ്രൻ അനുസ്മരണവും നടത്തും.
ഒരു കാലഘട്ടത്തിൽ നാട്ടിൻപുറങ്ങളിൽ മൈതാനങ്ങൾ അടക്കി വാണിരുന്ന കോട്ടയംകാരുടെ തനത് കായിക രൂപമായ നാടൻ പന്തുകളി മടക്കി കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
പത്രസമ്മേളനത്തിൽ വായനശാല പ്രസിഡൻറ് സിനോഷ് സെബാസ്റ്റ്യൻ,സെക്രട്ടറി ഷാജി പല്ലാട്ട്,രതീഷ് രത്നാകരൻ,സനിൽ കാട്ടാത്തി,ദേവാനന്ദ്,ലിജോ ലൂക്കോസ് ടി പി ലിജോ മോൻ തുടങ്ങിയവർ പങ്കെടുത്തു.