പാലാ: കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണവും അതിന്റെ പലിശയും തിരികെ ലഭിക്കാതെ കബളിപ്പിക്കപ്പെട്ട നിക്ഷേപകർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്‌മകളുടെ സംയുക്ത ഫോറമായ ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കുന്നു.
സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം. മീനച്ചിൽ താലൂക്കിലെ പ്രശ്‌നബാധിതമായ കിഴതടിയൂർ, കടനാട്, വലവൂർ, മേലമ്പാറ, ഈരാറ്റുപേട്ട തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകർ സത്യാഗ്രഹത്തിൽ അണിനിരന്നു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ, തെന്മല (മലപ്പുറം), അങ്കമാലി, പെരുമ്പാവൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരും സത്യാഗ്രഹ പരിപാടിയിൽ പങ്കെടുക്കുന്നു.













